Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE Arts Festival

Malappuram

മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

മ​ല​പ്പു​റം: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഉൗ​ര​കം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. വി.​എ​സ്. ജോ​യ് എം​എ​ൽ​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​റും അ​റി​വ് നേ​ടു​ന്ന​തി​ലു​പ​രി അ​റി​വി​നോ​ടൊ​പ്പം തി​രി​ച്ച​റി​വും വ​ള​ർ​ത്തു​ന്ന വേ​ദി​യാ​യി സ്കൂ​ളു​ക​ളും ക​ലോ​ത്സ​വ​ങ്ങ​ളും മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​പി. സ്മി​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. അ​നീ​ഷ് കു​മാ​ർ ക​ലോ​ത്സ​വ അ​വ​ലോ​ക​നം ന​ട​ത്തി. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മു​ണ്ട​നാട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വെ​ള്ളാ​രം​കാ​ല​യി​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

ഉൗ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ഫ്രീ​ന അ​ഷ്റ​ഫ്, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ, സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി.​എം. പ​ത്മ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ഡോ. തോ​മ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും സ​ഹോ​ദ​യ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി വി.​എം. മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ചെ​ന്നി​ക്ക​ര, സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ഡോ. ​എ​ൻ.​പി. ദി​വ്യ, ആ​മി​ന ജ​ഹാ​ൻ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​ജു വ​ർ​ക്കി, സു​രേ​ന്ദ്ര​ൻ, ഷ​ഹ​ല ബീ​ഗം, ഐ​ടി സെ​ക്ര​ട്ട​റി സു​ഹൈ​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മു​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ ത​മ്മ​ഞ്ചേ​രി, വാ​ർ​ഡ് മെം​ബ​ർ സി.​പി. തോ​മ​സ്, ഫാ​ത്തി​മ മാ​താ ച​ർ​ച്ച് പ്ര​തി​നി​ധി ത​ങ്ക​ച്ച​ൻ വ​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ 85 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന പ്ര​തി​ഭ​ക​ൾ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up